Malayalam – The Father of Modern India: William Carey ആധുനിക ഇൻഡ്യയുടെ പിതാവ് വില്യം കെയ്റി
ഹിന്ദുത്വം ആരോപിക്കുന്നത് ശരിയാണ്: ആധുനിക ഇൻഡ്യ ഹിന്ദുമതത്തിൽ നിന്നല്ല ഉത്ഭവിച്ചത്. അതുകൊണ്ടാണ് യാഥാസ്തിതികരായ ഹിന്ദുക്കൾ ഇതിനെ സനാതന ധർമ്മവുമായി (നിത്യ പാരമ്പര്യം) പൊരുത്തപ്പെടാത്തതായി കാണുന്നത്. ഗാന്ധി, നെഹ്റു, അംബേദ്കർ എന്നിവർ പീഡിതരെ ഉയർത്താൻ ശ്രമിച്ചത്, വില്യം കെയ്റി ഇൻഡ്യയുടെ ആത്മാവിൽ കുത്തിവച്ച പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതുകൊണ്ടാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യ കമ്പനി മുഗളന്മാർ, മറാത്തകൾ, മഹാരാജാക്കന്മാർ എന്നിവരോട് യുദ്ധം ചെയ്തത് അതിന്റെ വരുമാനം സംരക്ഷിക്കാനും വർദ്ധിപ്പിക്കാനും വേണ്ടിയാണ്. കമ്പനിക്ക്, വാമൊഴിയായ ഭാഷകളെ സാഹിത്യഭാഷകളാക്കി “താഴ്ന്ന” ജാതിക്കാരെ വിദ്യ അഭ്യസിപ്പിച്ച്, അവർക്കു ബ്രാഹ്മണന്മാരെ പോലെ പണ്ഡിതന്മാരാകാൻ, മഹാരാജാക്കന്മാരെ പോലെ ഭരിക്കാൻ, അല്ലെങ്കിൽ വ്യാപാരികളെ പോലെ ബിസിനസ് നടത്താൻ അവസരം നൽകുന്നതിന് താൽപ്പര്യമുണ്ടായിരുന്നില്ല. വില്യം കെയ്റിയെ പോലുള്ള ആത്മത്യാഗികളും കഠിനാധ്വാനികളും ദീർഘവീക്ഷണമുള്ളവരുമായ മിഷനറിമാർ ആധുനിക ഇൻഡ്യയെ സൃഷ്ടിച്ചത്, ദൈവം ഇൻഡ്യയെ സ്നേഹിക്കുന്നുവെന്നും തന്റെ പ്രകാശത്താൽ ഇൻഡ്യയെ അനുഗ്രഹിക്കാൻ പ്രതിജ്ഞാബദ്ധനാണെന്നുമുള്ള ബൈബിൾ സത്യം വിശ്വസിച്ചതിന്റെ അടിസ്ഥാനത്തിലാണ്.
AI Readiness
Good foundation, but some important product data is still missing.