പ്രത്യഭിജ്ഞാദീപം

പ്രത്യഭിജ്ഞാദീപം

Brand: Sri Ramana Maharshi Brahmavidyasrama Trust
125.00 INR In stock Buy at Merchant

ഉറങ്ങിയെഴുന്നേൽക്കുമ്പോൾ സ്വപ്നത്തിൽ കണ്ട തന്റെ വ്യക്തിത്വം ആ ക്ഷണം തന്നെ മറയുകയും ജാഗ്രത്തിലുള്ള തന്റെ സ്വരൂപം അപ്പോൾത്തന്നെ സത്യമായി ജ്വലിക്കുകയും ചെയ്യുന്നതുപോലെ അനാത്മവസ്തുക്കളിലുള്ള താദാത്മ്യം ഇല്ലാതാവുകയും താൻ എന്താണോ അത് സ്വയം വിളങ്ങുകയും ചെയ്യുന്ന സദ്യോജാതമായ പ്രബോധമാണ് പ്രത്യഭിജ്ഞ. മനസ്സിന്ടെയോ ബുദ്ധിയുടെയോ വ്യാപാരഭൂമികളിലല്ല പ്രത്യഭിജ്ഞ ഉദയം ചെയ്യുന്നത്. 'ഞാൻ' എന്ന ബോധത്തിനെ ശ്രദ്ധിക്കുന്ന ക്ഷണത്തിൽത്തന്നെ അത് ബ്രഹ്മം എന്ന അനുഭവം ഉണ്ടാക്കുന്ന ചിത്തിന്ടെ കൃപാവിലാസമാണത്. നിഷ്കാമ്യകർമ്മാനുഷ്ഠാനാദികൾ കൊണ്ട് ശരീരാദികളിൽ നിന്നും അല്പം വേറിട്ട ശ്രദ്ധാശക്തി ഗുരുവചനത്തിന്റെ ഇടിത്തീ പോലുള്ള ആഘാതമേറ്റ് ചിദഗ്നിയായി ജ്വലിക്കുകയും ഉപാധികളെ മുഴുവൻ വിഴുങ്ങുകയും ചെയ്യുന്നു. ഈ ജ്ഞാനം അകമേ ഒരു ആത്മസ്രോതസ്സിനെ തുറന്നു വിടും. ഇതിനെയാണ് കുണ്ഡലിനിയായിട്ട് താന്ത്രികന്മാരും യോഗികളും പറയുന്നത്. ഇത് തന്നെ ചിച്ഛക്തി. ഈ സ്രോതസ്സിൽ ശ്രദ്ധ പതിച്ചാൽ സംസാരാസക്തിയുടെ മലിനജലം വറ്റിപ്പോകുകയും അമൃതാനുഭവത്തിന്റെ രസം ഊറിത്തുടങ്ങുകയും ചെയ്യുന്നു. 'ഞാൻ' എന്ന ബോധകേന്ദ്രം പരമാത്മവസ്തുവായി പ്രകാശിച്ച് തുടങ്ങുന്നു. മൃത്യു, ജനനം, വ്യാധി, ജര എന്നിവ കാനൽജലം പോലെ ബോധത്തിൽ കല്പിതങ്ങളാണെന്ന് തെളിയുന്നു. ആത്മവിചാരാദി ജ്ഞാനസാധനകളിൽ വ്യാപൃതരായിരിക്കുന്ന അതിതീവ്ര മുമുക്ഷുക്കൾക്ക് സാധനാമാർഗ്ഗത്തിൽ അനുഗ്രഹപ്രകാശം വിതറുന്ന ഒരു ഉത്തമ ഗ്രന്ഥമാണ് ഈ പ്രത്യഭിജ്ഞാദീപം എന്നതിൽ സംശയമില്ല. Price includes standard shipping and handling. An optional Speed Post service is available at an additional cost, based on estimated shipping and handling charges. Currently shipping only within India. For bulk orders, either place multiple orders or contact us at publications@voiceofrishis.org

Variants (1)
  • Default Title — 125.00 INR — In stock

AI Readiness

Good foundation, but some important product data is still missing.

83%