SCERT TOPICWISE BOOK
പ്രിയപ്പെട്ട കൂട്ടുകാരെ, കേരള PSC യുടെ സിലബസ് അനുസരിച്ച്, ടോപ്പിക് അടിസ്ഥാനത്തിൽ SCERT ചാപ്റ്ററുകൾ ക്രമീകരിച്ച് തയ്യാറാക്കിയ കേരളത്തിലെ ആദ്യത്തെ പുസ്തകമാണ് ഇത്. PSC പരീക്ഷകൾക്ക് ഏറ്റവും അധികം ചോദ്യങ്ങൾ വരുന്നത് SCERT പാഠപുസ്തകങ്ങളിൽ നിന്നാണ്. എന്നാൽ ആ പാഠഭാഗങ്ങൾ പല ക്ലാസുകളിലായി ചിതറിക്കിടക്കുന്നതിനാൽ, ഓരോ ടോപ്പിക്കിനും വേണ്ട ഭാഗങ്ങൾ കണ്ടെത്തി പഠിക്കുക എന്നത് ഉദ്യോഗാർത്ഥികൾക്ക് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആ പ്രയാസം പൂർണ്ണമായും ഒഴിവാക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും. ഓരോ ചാപ്റ്ററിലും എന്തൊക്കെ ഉള്ളടക്കം (content) ഉൾപ്പെടുന്നു എന്ന് INDEX-ൽ വ്യക്തമായി കൊടുത്തിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾ ഏത് പരീക്ഷയ്ക്ക് തയ്യാറെടുത്താലും LDC ആയാലും, LGS ആയാലും, ഡിഗ്രി ലെവൽ പരീക്ഷകൾ ആയാലും നിങ്ങളുടെ സിലബസിന് അനുസരിച്ചുള്ള ചാപ്റ്ററുകൾ വേഗത്തിൽ കണ്ടെത്തി പഠിക്കാൻ സാധിക്കും. ഓരോ പരീക്ഷയ്ക്കും ആവശ്യമുള്ളത് മാത്രം തിരഞ്ഞെടുത്ത്, സമയം പാഴാക്കാതെ പഠിക്കാം. ഓരോ ചാപ്റ്ററും PSC സിലബസിലെ ടോപ്പിക്ക് ക്രമം അനുസരിച്ച് തന്നെ അടുക്കിയിരിക്കുന്നു. അതുകൊണ്ട് ഒരു ടോപ്പിക്കിലെ ആശയങ്ങൾ തുടർച്ച നഷ്ടപ്പെടാതെ, ഒഴുക്കോടെ പഠിച്ച് കമ്പ്ലീറ്റ് ചെയ്യാൻ നിങ്ങൾക്ക് കഴിയും. ഒരു വിഷയത്തിന്റെ അടിസ്ഥാനം മുതൽ പടിപടിയായി മനസ്സിലാക്കി, ശക്തമായ ഒരു അടിത്തറ ഉണ്ടാക്കാൻ ഇത് സഹായിക്കും. SCERT പാഠപുസ്തകങ്ങൾ പല ക്ലാസുകളിലായി തപ്പിനടന്ന് സമയം കളയാതെ, ആവശ്യമുള്ളതെല്ലാം ഒറ്റ പുസ്തകത്തിൽ ക്രമീകരിച്ച് നിങ്ങളുടെ കൈകളിൽ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ പുസ്തകം മനസ്സിരുത്തി പഠിക്കുന്നതിലൂടെ നിങ്ങളുടെ പഠനം കൂടുതൽ എളുപ്പവും ഫലപ്രദവുമാകുമെന്നും, PSC പരീക്ഷകളിലെ നിങ്ങളുടെ മാർക്കും ആത്മവിശ്വാസവും വർധിക്കുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്. കേരളത്തിലെ PSC ഉദ്യോഗാർത്ഥികൾ ആഗ്രഹിച്ചത് പോലെ ഒരു പുസ്തകം നിങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് അതിയായ ചാരിതാർത്ഥ്യം ഉണ്ട്. നിങ്ങളുടെ സ്വപ്ന ജോലിയിലേക്ക് എത്രയും പെട്ടെന്ന് എത്തിച്ചേരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. എന്ന് സ്നേഹത്തോടെ MAHEEN, ANANTHAN, ARSHAD Add to Wishlist Add to Wishlist
AI Readiness
Good foundation, but some important product data is still missing.