കല്പകവൃക്ഷത്തിന്‍റെ ഇല  (Kalpakavrikshathinte ila)

കല്പകവൃക്ഷത്തിന്‍റെ ഇല (Kalpakavrikshathinte ila)

130.00 INR In stock Buy at Merchant

കഥയ്ക്കും അനുഭവക്കുറിപ്പിനും മദ്ധ്യേ പുതിയകാല രചനാ സങ്കേതത്തിന്‍റെ പരീക്ഷണമാണ് ഷീജ ടീച്ചറുടെ കുറിപ്പുകള്‍. ഇതില്‍ അനുഭവസാക്ഷ്യങ്ങളുണ്ട്, നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകളുണ്ട്, സങ്കല്പങ്ങളും ഭാവനയുമുണ്ട്. ‘കല്‍പകവൃക്ഷത്തിന്‍റെ ഇല’യില്‍ നാം ജീവിക്കുന്ന കാലത്തിന്‍റെ മുഖമുദ്രയായ സ്നേഹരാഹിത്യം, പഴമയോടുള്ള പ്രതിപത്തി, ഓര്‍മ്മകളില്‍ അഭിരമിക്കുന്ന വര്‍ത്തമാന ജീവിതം എന്നിവയെല്ലാം ആവര്‍ത്തിച്ചു വരുന്നുണ്ട്. പുതിയ ലോകക്രമത്തെ സാമ്പ്രദായികമായ കാഴ്ചകളിലൂടെ കൃത്യമായി രേഖപ്പെടുത്തുന്നു ഇതിലെ കുറിപ്പുകളും കഥാപാത്രങ്ങളും. – ശ്രീശോഭ