ശ്രേയ (Shreya)
‘ജീവിതത്തില്‍ പ്രണയിക്കുന്നവരല്ല മൃദുലും ശ്രേയയും, മറിച്ച് പ്രണയത്തില്‍ ജീവിക്കുന്നവരാണ്. ആ മനസ്സലിവുളള യുവത്വങ്ങളാണ് ഈ കഥയില്‍. ഇതിനെ രസനീയമാക്കുന്നത് ഈ വ്യത്യസ്തതയാണ് ‘. – ആഷാമേനോന്‍ ‘കടിഞ്ഞൂല്‍ പ്രണയത്തിന്‍റെ കുതുഹലങ്ങളും ഉത്കണ്ഠകളും നൊമ്പരപ്പാടുകളുമാണ് ഈ കൃതിക്ക് ഊടും പാവും തീര്‍ത്തിരിക്കുന്നത്. ദാര്‍ശനിക ഭാരങ്ങള്‍ വെടിഞ്ഞ്, ഹൃദയത്തിന്‍റെ ഭാഷയില്‍ അയത്നലളിതമായ കഥ പറയുകയാണ് മുരളി’. – വി. ജെ. ജയിംസ്