മുഖം മൂടികളും ചുവന്ന റോസാപ്പൂവും
ഓരോ കവിതയും കഥയും നേര്‍ചിത്രങ്ങള്‍ പോലെ മനസ്സിനെ ആവാഹിക്കുന്നു. ഭാവനയുടെ അതിസുക്ഷ്മ രസതന്ത്രങ്ങളിലേയ്ക്ക് ശ്രീമതി ലാലി രംഗനാഥ് ഈ പുസ്തകത്തില്‍ നമ്മെ കുട്ടിക്കൊണ്ട് പോവുന്നു. മഴയുള്ള രാത്രിയില്‍ കരഞ്ഞു തീര്‍ക്കുന്ന മരങ്ങള്‍ പോലെ നമ്മെ ചിന്തിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്നു. തന്‍റെ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ കഥയുടേയും കവിതയുടേയുംവേരുകള്‍ തേടിയുള്ള യാത്രയില്‍ നമുക്കും കുടെ കുടാം. ശംഖില്‍ നിന്നുയരുന്ന നാദം പോലെ ഈ പുസ്തകം നമ്മെ വിസ്മയിപ്പിക്കും. – തുളസിദാസ് ശങ്കരപ്പണിക്കര്‍